ആഫ്രിക്കന്‍ യുവതിയെ പീഡിപ്പിച്ചു; ജെഎന്‍യു വിദ്യാര്‍ഥി അറസ്റ്റില്‍

Posted on: May 23, 2016 9:27 am | Last updated: May 23, 2016 at 1:19 pm
SHARE

rapeന്യൂഡല്‍ഹി: ആഫ്രിക്കന്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗപ്പെടുത്തിയ കേസില്‍ സഹപാഠിയായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി അറസ്റ്റില്‍. ഗോഹട്ടി സ്വദേശിയായ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ 23 കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. യുവാവിന്റെ റൂമില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മദ്യം നല്‍കിയശേഷം ബലാത്സഗത്തിന് ഇരയാക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. കോളജ് അധികൃതര്‍ക്ക് ഒപ്പം എത്തിയാണ് യുവതി പരാതി നല്‍കിയത്. പ്രതിയെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.