ഹിമാചല്‍പ്രദേശില്‍ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു

Posted on: May 20, 2016 7:14 pm | Last updated: May 20, 2016 at 7:14 pm

മാണ്ഡി: ഹിമാചല്‍പ്രദേശില്‍ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മാണ്ഡിയിലെ സുന്ദര്‍നഗറിനു സമീപം കുഷലയിലായിരുന്നു സംഭവം. ദെര്‍ദാറില്‍നിന്നും ജയ്‌ദേവിയിലേക്കു പോകുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 400 അടി താഴ്ചയിലേക്കാണു പതിച്ചത്. സംഭവസ്ഥലത്തുതന്നെ മൂന്നുപേരും മരിച്ചു.