കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണി നടത്തണമെന്ന് ദിഗ് വിജയ്‌സിംഗ്

Posted on: May 20, 2016 7:05 pm | Last updated: May 21, 2016 at 9:48 am
SHARE

digvijaya-singh_650x400_61463587427ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണി നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. പാര്‍ട്ടിയെ രക്ഷപെടുത്താന്‍ ചില നടപടികള്‍ ഉടന്‍കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ തലപ്പത്ത് അഴിച്ചുപണി വേണമെന്നല്ല താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ വലിയ ഒരു ശസ്ത്രക്രിയ അനിവാര്യമാണ്. ചിലനടപടികള്‍ ഉടന്‍ ഉണ്ടാകണം. എന്നാല്‍ തന്റെ ഒന്നാമത്തെ നേതാവ് സോണിയ ഗാന്ധിയും രണ്ടാമത്തെ നേതാവ് രാഹുല്‍ ഗാന്ധിയുമാണെന്നും അദ്ദേഹം പറഞ്ഞു. ആസാമിലും കേരളത്തിലും പുതുച്ചേരിയിലും അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ കേണ്‍ഗ്രസിനു നേരിട്ട തിരിച്ചടികളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.