സെപ്റ്റംബര്‍ 11 ഇരകള്‍ക്ക് സൗദിക്കെതിരെ നിയമനടപടി സ്വീകരി്ക്കാം: യുഎസ്

Posted on: May 18, 2016 12:02 pm | Last updated: May 18, 2016 at 4:14 pm

sep 11വാഷിംഗ്ടണ്‍: സൗദി അറേബ്യക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തന്റെ ഇരകള്‍ക്ക് അമേരിക്കന്‍ സെനറ്റിന്റെ അനുമതി. ജസ്റ്റിസ് എഗൈന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസം (ജാസ്ത) ആക്ട് എന്ന ബില്ലാണ് സെനറ്റ് ഐക്യകണ്‌ഠേന പാസാക്കിയത്. ബില്ല് പ്രകാരം ഭീകരവാദത്തിന്റെ ഇരകള്‍ക്ക് ഭീകരവാദത്തില്‍ പങ്കാളികളായ രാജ്യങ്ങളില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കണം. യുഎസ് കോണ്‍ഗ്രസ് കൂടി അംഗീകരിച്ചാലേ ബില്‍ നിയമമാകുകയുള്ളു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പണം നല്‍കി സഹായിച്ചവരില്‍ സൗദി രാജകുടുംബാഗംങ്ങളും ഉള്‍പ്പെട്ടതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതേ സമയം ഭീകരവാദത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്ക് ഏല്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ സൗദി, പൗരന്മാര്‍ അമേരിക്കയില്‍ നിക്ഷേപിച്ച 750 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പിന്‍വലിക്കുമെന്ന് ഭീഷണിയും മുഴക്കി.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം ലഭിക്കാന്‍ ഈ രാജ്യങ്ങളും ഇത്തരത്തില്‍ നിയമം പാസാക്കണമെന്ന് ടെക്‌സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍ അഭിപ്രായപ്പെട്ടു. ഇത് സൗദിക്കെതിരായ നിയമം അല്ലെന്നും സൗദിയുമായുള്ള അമേരിക്കയുടെ ബന്ധത്തെ ഇത് ബാധിക്കില്ലെന്നും കോര്‍ണിന്‍ പറഞ്ഞു. 2001 സെപ്റ്റംബര്‍ 11നാണ് റാഞ്ചിയ വിമാനം ഉപയോഗിച്ച് വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരര്‍ തകര്‍ത്തത്.