യുഡിഎഫ് 78 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തും:കെസി ജോസഫ്

Posted on: May 17, 2016 12:45 pm | Last updated: May 17, 2016 at 12:45 pm

K CJOSEPHതിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് കെ.സി.ജോസഫ്. രണ്ടു ദിവസം കൂടി ഇടതു മുന്നണിക്ക് എക്‌സിറ്റ്‌പോളില്‍ വിശ്വാസമര്‍പ്പിക്കാമെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫിന്റെ കൂട്ടത്തോല്‍വി എല്‍ഡിഎഫിന്റെ ആഗ്രഹം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ കൂട്ടത്തോല്‍വി എന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സ്വപ്‌നങ്ങളില്‍ മാത്രം സംഭവിക്കുന്നതാണെന്നും ഇടതുമുന്നണിക്ക് രണ്ടുദിവസം കൂടി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വച്ച് സ്വപ്‌നം കാണാമെന്നും മന്ത്രി കെസി ജോസഫ് പറഞ്ഞു.78 സീറ്റുകള്‍ നേടിയായിരിക്കും യുഡിഎഫ് ഭരണം നിലനിര്‍ത്തുകയെന്നും കെ.സി.ജോസഫ് പറഞ്ഞു.