വോട്ടര്‍മാര്‍ അറിയാന്‍

Posted on: May 16, 2016 3:55 am | Last updated: May 16, 2016 at 7:57 pm

•വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ
•ആറിനു ക്യൂവിലുള്ള എല്ലാവരെയും
വോട്ട് ചെയ്യാന്‍ അനുവദിക്കും
•വോട്ടിംഗ് യന്ത്രത്തിലും പോസ്റ്റല്‍ ബാലറ്റിലും സ്ഥാനാര്‍ഥിയുടെ ചിത്രമുണ്ടാകും
•ബി എല്‍ ഒ നല്‍കിയ ഫോട്ടോയുള്ള സ്ലിപ്, സ്ഥാനാര്‍ഥിയുടെ പ്രതിനിധികള്‍ നല്‍കുന്ന അനൗദ്യോഗിക സ്ലിപ് എന്നിവയിലുള്ള ക്രമനമ്പര്‍ ഉപയോഗിച്ചാണ് വോട്ടര്‍ പട്ടികയില്‍ പേര് കണ്ടെത്തുന്നത്
•ബൂത്തിന് സമീപമുള്ള ബൂത്തുതല ഉദ്യോഗസ്ഥന്റെ (ബി എല്‍ ഒ) പക്കലുള്ള വോട്ടര്‍പട്ടിക നോക്കിയും പേര് കണ്ടെത്താം
•സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യൂ. അംഗപരിമിതര്‍, കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന.