കേരളത്തില്‍ കാലവര്‍ഷം വൈകും

Posted on: May 15, 2016 1:34 pm | Last updated: May 15, 2016 at 5:51 pm

RAINതിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഏഴിനു ശേഷം മാത്രമേ കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കൂവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇക്കുറി കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ഉണ്ടായിരുന്നു. ഈ മാസം തന്നെ 28നും 30നും മധ്യേ എത്തുമെന്നായിരുന്നു പ്രവചനം. കേരളത്തില്‍ കാലവര്‍ഷം സാധാരണയായി ജൂണ്‍ ഒന്നിനോട് അടുത്തായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ അതില്‍ നിന്നും വിപരീതമായി ജൂണ്‍ ഏഴിനു മാത്രമേ കാലവര്‍ഷം ശക്തി പ്രാപിക്കൂവുള്ളൂവെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.