കാന്തപുരത്തിനെതിരെ വ്യാജവാര്‍ത്ത: ചാനല്‍ ഖേദം പ്രകടിപ്പിച്ചു

Posted on: May 15, 2016 12:28 am | Last updated: May 15, 2016 at 12:28 am

fake newsമണ്ണാര്‍ക്കാട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെപ്പറ്റി അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതില്‍ മണ്ണാര്‍ക്കാട് കേന്ദ്രമായ എ സി എന്‍ ന്യൂസ് ഖേദം പ്രകടിപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ഇന്നലെ രാത്രിയിലെ ന്യൂസ് ബുള്ളറ്റിനിലാണ് ചാനല്‍ ഖേദപ്രകടനം നടത്തിയത്.
അഖിലേന്ത്യാ തലത്തില്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന കേരള മുസ്‌ലിം ജമാഅത്തിനുമെതിരെ അപകീര്‍ത്തികരമായ വിധത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ച സാഹചര്യത്തിലാണ് ഇതു സംബന്ധമായി ഖേദം പ്രകടിപ്പിക്കാന്‍ വാര്‍ത്താവിഭാഗം തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് വിവാദ വാര്‍ത്ത ചാനല്‍ സംപ്രേക്ഷണം ചെയ്തത്. ഇതിനെത്തുടര്‍ന്ന് ചാനല്‍ എഡിറ്റര്‍, വ്യാജവാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരെ കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനായ അഡ്വ. എം മുഹമ്മദ് ശുഐബ് മുഖേന മര്‍കസ് മീഡിയ നിയമ നടപടികള്‍ ആരംഭിച്ചിരുന്നു.