ജിഷ വധം: കൊലയാളിയുടെ ഡിഎന്‍എ തിരിച്ചറിഞ്ഞു

Posted on: May 14, 2016 6:22 pm | Last updated: May 15, 2016 at 1:25 pm

JISHAകൊച്ചി: ജിഷ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവായി കൊലയാളിയുടെ ഡിഎന്‍എ തിരിച്ചറിഞ്ഞു. ജിഷയുടെ വസ്ത്രത്തില്‍ കണ്ടെത്തിയ ഉമിനീര് പരിശോധിച്ചതിലൂടെയാണ് ഡിഎന്‍എ തിരിച്ചറിയാനായത്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരാരും പ്രതികളല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒടുവില്‍ സംശയിച്ച ഇതര സംസ്ഥാന തൊഴിലാളിക്കും പങ്കില്ല.

കേസില്‍ തുമ്പില്ലാതെയിരുന്ന പോലീസിന് നിനച്ചിരിക്കാതെ കിട്ടിയ പിടിവള്ളിയായിരിക്കുകയാണ് ഡിഎന്‍എ റിപ്പോര്‍ട്ട്. കാക്കനാട് ഫോറന്‍സിക് ലാബിലും തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലുമായി നടത്തിയ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കുമൊടുവിലാണ് ഡിഎന്‍എ തെളിവുകള്‍ പോലീസിന് ലഭിച്ചത്. സ

സംശയമുള്ളവരുടെ ഡിഎന്‍എ പരിശോധന നടത്തി പ്രതിയെ തിരിച്ചറിയാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.