വള്ളിക്കുന്നില്‍ ആവേശമായി അഡ്വ. ഒ കെ തങ്ങള്‍

Posted on: May 14, 2016 11:46 am | Last updated: May 14, 2016 at 11:46 am

ok thangalവള്ളിക്കുന്ന്: വള്ളിക്കുന്നില്‍ ആവേശം വിതറി എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ഒ കെ തങ്ങളുടെ റോഡ് ഷോ. മൂന്നിയൂര്‍, തേഞ്ഞിപ്പലം, വള്ളിക്കുന്ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടന്ന റോഡ് ഷോ മണ്ഡലത്തിലെ എല്‍ ഡി എഫിന്റെ കരുത്ത് തെളിയിച്ചു. നൂറുകണക്കിന് ബൈക്കുകളുടെയും കാറുകളുടെയും ബാന്റ്‌മേളത്തിന്റെയും അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ച് നീങ്ങിയത്. റോഡ് ഷോ ഓരോ കേന്ദ്രത്തിലെത്തുമ്പോഴും നൂറുക്കണക്കിന് ആളുകള്‍ സ്ഥാനാര്‍ഥിക്ക് അഭിവാദ്യവുമായി എത്തിയിരുന്നു. മൂന്നിയൂര്‍ പഞ്ചായത്തിന്റെ തുടക്കമായ കുന്നത്ത് പറമ്പില്‍ നിന്ന് വൈകീട്ട് ആരംഭിച്ച റോഡ് ഷോ വള്ളിക്കുന്നിന്റെ തീരദേശങ്ങളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ച് രാത്രി പത്ത് മണിയോടെ അരിയല്ലൂര്‍ ജംഗ്ഷനില്‍ സമാപിച്ചു. ആലിന്‍ചുവട്, തലപ്പാറ, ചേളാരി, കൂട്ടുമൂച്ചി, കൊടക്കാട്, മാതാപ്പുഴ, നിരോല്‍പ്പാലം, ദേവതിയാല്‍, വില്ലൂന്നിയാല്‍, ഒലിപ്രംകടവ്, ആനയാറങ്ങാടി, അത്താണിക്കല്‍, കടലുണ്ടി നഗരം, നഗരം ബീച്ച്, അരിയല്ലൂര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ റോഡ്‌ഷോ പര്യടനം നടത്തി. വി പി സോമസുന്ദരന്‍, കൃഷ്ണന്‍ മാസ്റ്റര്‍, പി അശോകന്‍, തായമ്പടം വേലായുധന്‍, സുനില്‍ മാസ്റ്റര്‍, സി പരമേശ്വരന്‍, വിശ്വന്‍ മാസ്റ്റര്‍, സുനില്‍ കുമാര്‍, വിനയന്‍ മാസ്റ്റര്‍, നരേന്ദ്ര ദേവ്, ടി പ്രഭാകരന്‍, എന്‍ വിജയന്‍, മൊയ്തീന്‍കുട്ടി എന്‍ജിനീയര്‍, ഐഎന്‍എല്‍ നേതാവ് എംഎം മാഹിന്‍, സിഎച്ച് മുസ്തഫ, ആലങ്ങാടന്‍ അബൂബക്കര്‍ ഹാജി, സാലിഹ് മേടപ്പില്‍, ബാവ കടക്കോട്ടീരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.