നരേന്ദ്ര മോദി ചരിത്രം പഠിക്കണമെന്ന് കന്‍ഹയ്യകുമാര്‍;ഞാനും എന്റെ സഹപാഠികളും രാജ്യദ്രോഹികള്‍ അല്ല

Posted on: May 13, 2016 7:29 pm | Last updated: May 14, 2016 at 9:22 am

kanhayyaപട്ടാമ്പി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം പഠിക്കണമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യകുമാര്‍. പലകാര്യങ്ങളിലും ഇന്ത്യ മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളം. ഞങ്ങള്‍ രാജ്യ വിരുദ്ധരല്ല, മോദി വിരുദ്ധരും കോര്‍പ്പറേറ്റ് വിരുദ്ധരുമാണെന്നും കനയ്യ പറഞ്ഞു.

ഞാനും എന്റെ സഹപാഠികളും രാജ്യദ്രോഹികള്‍ അല്ല.എന്നാല്‍ ഞങ്ങള്‍ മോദി വിരുദ്ധരും കോര്‍പ്പറേറ്റ് വിരുദ്ധരുമാണ്. മോദി ചരിത്രം പഠിക്കണമെന്നും രാജ്യത്തിന് പല കാര്യങ്ങള്‍ക്കും കേരളത്തെ മാതൃകയാക്കേണ്ടതുണ്ടെന്നും കനയ്യ കുമാര്‍ പറഞ്ഞു.
പട്ടാമ്പിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.