മാധ്യമപ്രവര്‍ത്തകന്‍ അനീഷ് ചന്ദ്രന്‍ അന്തരിച്ചു

Posted on: May 13, 2016 2:20 pm | Last updated: May 13, 2016 at 2:20 pm

Anish_Chandran_051316തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് അനീഷ് ചന്ദ്രന്‍(34) അന്തരിച്ചു.
കൊല്ലം പടിഞ്ഞാറേ കല്ലട കോയിക്കല്‍ഭാഗം വടവനമഠത്തില്‍ വീട്ടില്‍ ആര്‍. ചന്ദ്രശേഖരന്‍ പിള്ളയുടെയും പി. വിജയമ്മയുടെയും മകനാണ്. പി. അര്‍ച്ചനയാണ് ഭാര്യ. ഗിരീഷ് ചന്ദ്രന്‍ സഹോദരനാണ്.
ഏഷ്യാനെറ്റ് ന്യൂസിലെ എഫ്‌ഐആര്‍ പരിപാടിയുടെ അവതാരകനായ അനീഷ്, നേരത്തെ മംഗളം, മാതൃഭൂമി പത്രങ്ങളിലും കൈരളി ടിവിയിലും പ്രവര്‍ത്തിച്ചിരുന്നു.