സല്‍മാന്‍ഖാനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Posted on: May 13, 2016 2:03 pm | Last updated: May 13, 2016 at 2:03 pm

ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ പരാതിക്കാരന്‍ സുപ്രീം കോടതിയിലേക്ക്. കേസില്‍ സല്‍മാനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേയാണു പരാതിക്കാരനായ നിയമത് ഷെയ്ക്ക് കോടതിയെ സമീപിക്കുന്നത്. തനിക്കും കുടുംബത്തിനും മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. സല്‍മാനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ ഈ ഹര്‍ജിയും പരിഗണിക്കും.

2002 സെപ്റ്റംബര്‍ 28നാണു കേസിനാസ്പദമായ സംഭവം. സല്‍മാന്‍ ഓടിച്ചിരുന്ന വാഹനം ബാന്ദ്രയിലെ ബേക്കറിക്കു മുമ്പില്‍ ഉറങ്ങിക്കിടന്നവരിലേക്കു ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഒരാള്‍ മരിക്കുകയും നാലുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അപകടസമയത്ത് സല്‍മാന്‍ മദ്യലഹരിയിലായിരുന്നതായി തെളിഞ്ഞിരുന്നു.