നാണമില്ലാത്തവ് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതിയെന്ന് വിഎസ്

Posted on: May 13, 2016 9:20 pm | Last updated: May 14, 2016 at 11:03 am
SHARE

vsതിരുവനന്തപുരം: നാണമില്ലാത്തവന് ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. തനിക്കെതിരായ മുഖ്യമന്ത്രിയുടെ ഹരജി തള്ളിയതിനെ കുറിച്ചായിരുന്നു വിഎസിന്റെ പരിഹാസം. വിഎസിന്റെ പരസ്യ പ്രസ്താവനകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്‍കിയ ഉപഹര്‍ജി കോടതി തള്ളിയിരുന്നു.

അതേസമയം വിഎസിനെതിരായ കേസില്‍ കോടതി വിധി തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധി ക്ഷീണം ചെയ്തിട്ടില്ല. വിഎസ് പറഞ്ഞതെല്ലാം അഭിഭാഷകന് കോടതിയില്‍ മാറ്റിപറയേണ്ടി വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.