നടന്‍ സലിം കുമാര്‍ ‘അമ്മ’യില്‍നിന്നു രാജിവച്ചു

Posted on: May 13, 2016 11:03 am | Last updated: May 13, 2016 at 11:46 pm
SHARE

SALIM_KUMAR__2091644fകൊച്ചി: നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലിം കുമാര്‍ താരസംഘടനയായ അമ്മയില്‍നിന്നു രാജിവച്ചു. സംഘടനയുടെ തലപ്പത്തുള്ളവര്‍, താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയതില്‍ പ്രതിഷേധിച്ചാണ് രാജി. ഇത്തരത്തില്‍ പ്രചാരണത്തിന് ഇറങ്ങരുതെന്നും വോട്ടു പിടിക്കരുതെന്നും മുമ്പ് നിര്‍ദേശിച്ചിരുന്നതായും ഇതില്‍ വീഴ്ചയുണ്ടായതായും സലിം കുമാര്‍ ആരോപിച്ചു.