പ്രവാസികളുടെ വോട്ടുറപ്പിക്കാന്‍ ഖത്തര്‍ കെ എം സി സിയുടെ വാഹനജാഥ

Posted on: May 12, 2016 5:24 am | Last updated: May 11, 2016 at 9:24 pm

തൃക്കരിപ്പൂര്‍: യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് പ്രവാസികളുടെ വോട്ട് ഉറപ്പിക്കാന്‍ ഖത്തര്‍ കെ എം സി സി യുടെ വാഹന പ്രചാരണ ജാഥ തുടങ്ങി. സംഘടനയുടെ ജില്ലാ നേതാക്കള്‍ നയിക്കുന്ന വാഹന ജാഥ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണ ഭാഗമായി രാഷ്ട്രീയ ഗാനങ്ങളും പ്രഭാഷണങ്ങളും നടത്തിയാണ് മുന്നേറുന്നത്.
തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു. എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ പി കുഞ്ഞിക്കണ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി കെ പി ഹമീദലി, ഡി സി സി വൈസ് പ്രസിഡന്റ് പി കെ ഫൈസല്‍, ജനതാദള്‍(യു)ജില്ലാ സെക്രട്ടറി ടി വി ബാലകൃഷ്ണന്‍, മുട്ടം മഹമൂദ് ഹാജി, സാദിഖ് പാക്യാര, എം എ നാസര്‍ കൈതക്കാട്, കെ കുഞ്ഞബ്ദുള്ള, വി കെ ബാവ, സത്താര്‍ വടക്കുമ്പാട്, എസ് കുഞ്ഞഹമ്മദ്, നവീന്‍ ബാബു, വി വി കൃഷ്ണന്‍, പി വി മുഹമ്മദ് അസ്ലം, നിഷാം പട്ടേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഖത്തര്‍ കെ എം സി സി ജില്ലാ പ്രസിഡന്റ് എം ലൂഖ്മാനുല്‍ ഹക്കീം നയിക്കുന്ന ത്രിദിന വാഹനജാഥ വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ പര്യടനം നടത്തി നാളെ മഞ്ചേശ്വരത്ത് സമാപിക്കും