സോമാലിയ പ്രയോഗം: സോഷ്യല്‍ മീഡിയയില്‍ മോദിക്കെതിരെ ട്രോള്‍ തരംഗം

Posted on: May 11, 2016 5:28 pm | Last updated: May 11, 2016 at 5:40 pm
SHARE

pomonemodi_1140x490കോഴിക്കോട്: കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം മുറുകുന്നു. ‘പോ മോനേ മോദീ’ എന്ന ഹാഷ് ടാഗാലണ് ട്രോളുകള്‍ പ്രവഹിക്കുന്നത്.

ജീവിത നിലവാരത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തെ വികസനത്തില്‍ 12ാം സ്ഥാനത്ത് നില്‍ക്കുന്ന ഗുജറാത്തില്‍ ദീര്‍ഘകാലം ഭരണം നടത്തിയ മോദി സോമിലയയോട് ഉപമിക്കുന്നതാണ് പലരുടേയും പരിഹാസം. ഒപ്പം അടിക്കടിയുള്ള വിദേശ യാത്രയും ബിരുദ വിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി നിറയുകയാണ്.

‪#‎PoMoneModi‬