കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ മരണം വോട്ടുബാങ്കാക്കി മാറ്റരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കൊലപാതകം ആസൂത്രിതമാണ്. അത് തെളിയിക്കാന്‍ പൊലീസിന് സമയം നല്‍കണം. ആരെയെങ്കിലും പിടികൂടി പ്രതിയാക്കിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങളില്‍ പ്രതിഷിധിച്ച് നടത്തിയ ചര്‍ച്ചയിലാണ് കെമാല്‍ പാഷ ഇക്കാര്യം പറഞ്ഞത്. ാധ്യമങ്ങള്‍ കേസില്‍ ഇടപെടരുത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാകാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ കൂടി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.