Connect with us

Ongoing News

പോളിംഗ് വര്‍ധിപ്പിക്കാന്‍ 'മേഘദൂത്'

Published

|

Last Updated

പുതുച്ചേരി: ഈ മാസം 16ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം വര്‍ധിപ്പിക്കാനായി വ്യത്യസ്തമായ പ്രചാരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പുതുച്ചേരിയിലെ മൂന്ന് ലക്ഷം വോട്ടര്‍മാരിലേക്കാണ് “മേഘദൂത്” എന്ന പദ്ധതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. ഓരോ വോട്ടര്‍മാര്‍ക്കും നേരിട്ട് കത്തയക്കുന്ന സംവിധാനമാണ് മേഘദൂതിലൂടെ കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ആവശ്യകതയും വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയും അടങ്ങുന്ന മേഘദൂത് പോസ്റ്റ് കാര്‍ഡ് പുതുച്ചേരി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആര്‍ ടി രുദ്ര ഗൗഡ് 30 പോസ്റ്റ് മാന്മാര്‍ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ സംഭവിച്ച കുറഞ്ഞ പോളിംഗ് ശതമാനം ഇല്ലാതാക്കാനാണ് പുതിയ പദ്ധതിയുമായി തങ്ങള്‍ രംഗത്തെത്തിയതെന്ന് ഗൗഡ് വ്യക്തമാക്കി.

അതേസമയം, ബൂത്തുകള്‍ കേന്ദ്രീകരിച്ച് വോട്ടര്‍മാരെ നേരിട്ട് കാണുന്ന പദ്ധതിയും കമ്മീഷന്‍ നടപ്പിലാക്കുന്നുണ്ട്. അതത് ബൂത്ത് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് സ്ലിപ്പ് കൈമാറുന്ന രീതിയും നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ബുധനാഴ്ചക്കുള്ളില്‍ വോട്ടര്‍മാര്‍ക്ക് സ്ലിപ്പ് കൈമാറണമെന്ന് കമ്മീഷന്‍ ജില്ല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്.

Latest