പെരുമ്പാവൂര്‍ കൊലപാതകം: മെയ് 10ന് ഹര്‍ത്താല്‍

Posted on: May 7, 2016 9:11 pm | Last updated: May 7, 2016 at 9:11 pm

harthalതൃശൂര്‍: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മെയ് 10ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. ദളിത് കോര്‍ഡിനേഷന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍. മുപ്പതിലേറെ ദളിത് സംഘടനകളുടെ കൂട്ടായ്മയാണ് ദളിത് കോര്‍ഡിനേഷന്‍ മൂവ്‌മെന്റ്.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൊലപാതക കേസിലെ പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും കേസെടുക്കണമെന്നും ജിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.