ജാദവ്പൂര്‍ സര്‍വകലാശാല രാജ്യദ്രോഹികളുടെ കേന്ദ്രമെന്ന് ബിജെപി നേതാവ്

Posted on: May 7, 2016 5:53 pm | Last updated: May 7, 2016 at 5:53 pm
SHARE

jadavpoor universityമുംബൈ: ജാദവ്പൂര്‍ സര്‍വകലാശാല രാജ്യദ്രോഹികളുടെ കേന്ദ്രമെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ്. സിപിഎമ്മും വൈസ് ചാന്‍സലറും അവരെ പിന്തുണക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രശ്‌നമുണ്ടാക്കുന്നത് സ്ഥിരം പ്രതിഭാസമായി മാറിയിരിക്കുകയാണ്.

സെന്‍സര്‍ ബോഡ് അനുമതി നല്‍കിയ സിനിമക്കെതിരെ ഇടത് വിദ്യാര്‍ഥികള്‍ രംഗത്ത് വന്നത് നിയമ വിരുദ്ധമാണ്. തങ്ങള്‍ക്ക് യോജിക്കാത്ത ആശയത്തെ എതിര്‍ക്കുന്നതാണ് ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഇടതു വിദ്യാര്‍ഥികളുടെയും സി.പിഎമ്മിന്റെയും രീതി. അത് രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥക്കെതിരാണ്. അതിനെ അപലപിക്കേണ്ടതുണ്ട്. ഇടതുപക്ഷ വിദ്യാര്‍ഥി യൂണിയനുകള്‍ രാജ്യദ്രോഹികളുടെ വിളനിലമായി യൂനിവേഴ്‌സിറ്റിയെ മാറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് ഇവിടെ നിന്നും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുന്നതെന്നും ഘോഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്‍ അനുപം ഖേര്‍ അഭിനയിച്ച ‘ബുദ്ധ ഇന്‍ എ ട്രാഫിക് ജാം’ എന്ന സിനിമ കാമ്പസില്‍ പ്രദേശിപ്പിക്കുന്നതിനെതിരെ ഇടതുപക്ഷ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും ഇതിനെച്ചൊല്ലി എബിവിപിക്കാരുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.