കോണ്‍ഗ്രസും ബിഡിജെഎസും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

Posted on: May 7, 2016 2:47 pm | Last updated: May 7, 2016 at 5:41 pm

തിരുവനന്തപുരം: കോണ്‍ഗ്രസും ബിഡിജെഎസും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെള്ളാപ്പള്ളി നടേശന്റെ പല പ്രസ്താവനകളും ഇത് ശരിവയ്ക്കുന്ന നിലയിലാണ്. കേരളം കണ്ടതില്‍ വച്ചേറ്റവും നല്ല മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത് ഇതിന് തെളിവാണ്. യുഡിഎഫിന്റെ നയത്തിനെതിരായാണ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് പ്രധാന മത്സരമെന്ന് എകെ.ആന്റണി പറയുന്നു. ബിജെപിക്ക് പ്രസക്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പല സ്ഥലങ്ങളിലും മത്സരമെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നത് കള്ളത്തരമാണ്. അരുവിക്കരയില്‍ പറഞ്ഞ കള്ളം ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.