യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന് പികെ കുഞ്ഞാലിക്കുട്ടി

Posted on: May 7, 2016 2:41 pm | Last updated: May 7, 2016 at 5:41 pm

KUNJALIKUTTYവയനാട്: കേരളത്തിലെ ചില മണ്ഡലങ്ങളില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാനമത്സരമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. കാസര്‍കോട്, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ചിത്രത്തിലില്ല. എന്നാല്‍ ഈ തിരഞ്ഞെടുപ്പിലും ബിജെപിയെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബംഗാളില്‍ കോണ്‍ഗ്രസ്സിന്റെ താങ്ങും തണലും കൊണ്ടാണ് ഇടതുമുന്നണി പിടിച്ചുനില്‍ക്കുന്നത്. അവരാണ് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.