കന്‍ഹയ്യ കുമാര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

Posted on: May 7, 2016 11:47 am | Last updated: May 7, 2016 at 8:11 pm

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാര്‍ ഒമ്പതു ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് കന്‍ഹയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് നിരാഹാരം അവസാനിച്ചിച്ചത്. എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട കന്‍ഹയ്യ ചികിത്സ തേടിയശേഷം ആശുപത്രിവിട്ടു.

സമരം സംഘടിപ്പിച്ച വിദ്യാര്‍ഥികളെ കാമ്പസില്‍നിന്ന് പുറത്താക്കിയ ജെഎന്‍യു കമ്മറ്റി നിലപാടിനെതിരേയാണ് കനയ്യ കുമാര്‍ നിരാഹാര സമരം ആരംഭിച്ചത്. കന്‍ഹയ്യ കുമാര്‍ അടക്കം 25 വിദ്യാര്‍ഥികളെയാണ് കാമ്പസില്‍നിന്ന് പുറത്താക്കിയത്. രാജ്യദ്രോഹ കുറ്റാരോപിതനായ കന്‍ഹയ്യ ജാമ്യത്തിനാണിപ്പോള്‍. ഏപ്രില്‍ 28നാണ് കന്‍ഹയ്യ നിരാഹാരം ആരംഭിച്ചത്.