Connect with us

National

നെഹ്‌റു കുടുംബത്തെ മോദി വേട്ടയാടുന്നു: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് നെഹ്‌റു കുടുംബത്തെ വേട്ടയാടാനും അപമാനിക്കാനും നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന കോണ്‍ഗ്രസിന്റെ ആരോപണം പാര്‍ലിമെന്റിനെ പ്രക്ഷുബ്ധമാക്കി. ഈ വിഷയത്തില്‍ കഴിഞ്ഞ നാല് ദിവസമായി ചര്‍ച്ച തുടരുന്ന രാജ്യസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം വാഗ്വാദം തുടരുകയാണ്. ലോക്‌സഭയില്‍ വിഷയം ഇന്ന് ചര്‍ച്ച ചെയ്യും.
ഹെലികോപ്ടര്‍ ഇടപാടിലെ അന്വേഷണം അദൃശ്യശക്തി അട്ടിമറിച്ചു എന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പരാമര്‍ശമാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയത്. നെഹ്‌റു കുടുംബാംഗങ്ങളുടെ പേര് പറയാന്‍ മോദി സര്‍ക്കാര്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന് ഇടനിലക്കാരന്‍ ജയിംസ് മിഷെലിന്റെ വെളിപ്പെടുത്തല്‍ ആയുധമാക്കിയാണ് സര്‍ക്കാറിനെ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്. ഇക്കാര്യമുന്നയിച്ചാണ് രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ലോക്‌സഭയില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ സോണിയയോ രാഹുലോ സംസാരിച്ചേക്കും. കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള മുന്‍ പ്രതിരോധമന്ത്രി കെ ആന്റണിയോട് ഡല്‍ഹിയിലെത്താന്‍ സോണിയ നിര്‍ദേശിച്ചിട്ടുണ്ട്.
വി ഐ പി കോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ പരാമര്‍ശം നടത്തിയ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. അയോധ്യയിലെ രാമക്ഷേത്രവിഷയത്തില്‍ കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന സുബ്രമണ്യം സ്വാമി ആവശ്യപ്പെട്ടതും രാജ്യസഭയില്‍ ബഹളത്തിനിടയാക്കി.
അതിനിടെ, ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നേരത്തെ രണ്ട് തവണ ത്യാഗിയെ സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ ഇ ഡിയും ചോദ്യം ചെയ്തത്.

---- facebook comment plugin here -----

Latest