ആര്‍ എസ് സി കരിയര്‍ ലോഞ്ച് സംഘടിപ്പിച്ചു

Posted on: May 5, 2016 7:10 pm | Last updated: May 5, 2016 at 7:10 pm
ആര്‍ എസ് സി കരിയര്‍ ലോഞ്ചില്‍ ത്വല്‍ഹത്ത് സംസാരിക്കുന്നു
ആര്‍ എസ് സി കരിയര്‍ ലോഞ്ചില്‍ ത്വല്‍ഹത്ത് സംസാരിക്കുന്നു

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദോഹ സോണ്‍ വിസ്ഡം സമിതിയുടെ കീഴില്‍ കരിയര്‍ ലോഞ്ച് സംഘടിപ്പിച്ചു. വ്യക്തിത്വ വികസനവും കരിയര്‍ വികസനവും ലക്ഷ്യം വെച്ച് നടന്ന പരിപാടിയില്‍ ‘ഇഫക്റ്റീവ് കമ്യൂണിക്കേഷന്‍’, ‘ജോബ്‌സ്: പ്രൊമോട്ട് യുവര്‍സെല്‍ഫ്’ എന്നീ സെഷനുകള്‍ക്ക് മന്‍സൂര്‍ നാക്കോല, ത്വല്‍ഹത്ത് ചാവക്കാട് നേതൃത്വം നല്‍കി. നാഷനല്‍ വിസ്ഡം കണ്‍വീനര്‍ ഹബീബ് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ ഇസ്മാഈല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. താജുദ്ദീന്‍ പുറത്തീല്‍, ഹസീബ് അലി ആക്കോട് സംസാരിച്ചു.