കോയക്കുട്ടി മുസ്‌ല്യാരുടെ നിര്യാണത്തില്‍ അനുശോചിച്ചു

Posted on: May 5, 2016 7:06 pm | Last updated: May 5, 2016 at 7:06 pm

anakkara koyakkutti musliyarദോഹ: പ്രമുഖ പണ്ഡിതനും സമസ്ത പ്രസിഡന്റുമായിരുന്ന ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തില്‍ മലപ്പുറം ജില്ലാ മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്വര്‍ (മംവാഖ്) പ്രസിഡന്റ് ശംസുദ്ദീന്‍ ഒളകര അനുശോചിച്ചു.
മുസ്‌ലിം കേരളത്തിനും ഇസ്‌ലാമിക ലോകത്തിനും കോയക്കുട്ടി മുസ്‌ല്യാരുടെ വിയോഗം കനത്ത നഷ്ടമാണെന്നും കേരളത്തിലെ വലിയ മുസ്‌ലിം സംഘടനയുടെ അമരക്കാരനായി പ്രവര്‍ത്തിച്ച അദ്ദേഹം സമുദായ പുരോഗതിക്കുവേണ്ടി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ദോഹ: ഉത്തമനായ പാണ്ഡിത്യത്തിന്റെയും ലാളിത്യത്തിന്റെയും ഉടമയായിരന്നു കോയക്കുട്ടി മുസ്‌ലിയാരെന്ന് സോഷ്യല്‍ ഫോറം പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് അശ്‌റഫ് പള്ളത്ത് അധ്യക്ഷത വഹിച്ചു. സുബൈര്‍ വല്ലപ്പുഴ, അലി ഷൊര്‍ണൂര്‍, മന്‍സൂര്‍ പീടിയേക്കല്‍, മുഹമ്മദ് അശ്‌റഫ് പി വി സംസാരിച്ചു.