നാടകം കളിക്കേണ്ട ആവശ്യം പോലീസിനില്ലെന്ന് രമേശ് ചെന്നിത്തല

Posted on: May 5, 2016 5:59 pm | Last updated: May 5, 2016 at 5:59 pm

chennithalaതിരുവനന്തപുരം: ജിഷ വധക്കേസില്‍ പ്രതികളെ പിടികൂടാനാവാതെ എആര്‍ ക്യാമ്പിലെ പോലീസുകാരെ പ്രച്ഛന്ന വേഷം കെട്ടിക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നാടകം കളിക്കേണ്ട ആവശ്യം പോലീസിനില്ല. മുഖം മറച്ചുകൊണ്ടുവന്നത് പോലീസുകാരെയല്ല. കേസ് ഡയറി വായിച്ചാല്‍ സത്യം മനസിലാകും. കോടിയേരിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകികളെ രീതിയില്‍ തുണികൊണ്ട് മുഖം മറച്ച് പോലീസ് കൊണ്ടുനടക്കുന്നത് രണ്ട് പോലീസുകാരെ തന്നെയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് അടുക്കവെ സംഭവം സര്‍ക്കാറിനെ ബാധിക്കാതിരിക്കാന്‍ പ്രതികളെ പിടികൂടിയെന്ന രീതിയില്‍ പോലീസ് നാടകം കളിക്കുകയാണെന്നും കോടിയേരി ആരോപിച്ചിരുന്നു.