ജിഷയുടെ അമ്മയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമീപിക്കാമെന്ന് ജില്ലാ കളക്ടര്‍

Posted on: May 5, 2016 11:47 am | Last updated: May 5, 2016 at 11:47 am

COLLECTORകൊച്ചി: ജിഷയുടെ മാതാവ് രാജേശ്വരിയമ്മയുടെയും എറണാകുളം ജില്ലാ കളക്ടറുടെയും പേരില്‍ സംയുക്ത അക്കൗണ്ട് ആരംഭിച്ചെന്ന് കലക്ടര്‍ എം ജി രാജമാണിക്യം. സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് സമീപിക്കാമെന്നും കളക്ടര്‍ അറിയിച്ചു. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരുപാട് പേര്‍ ജിഷയുടെ അമ്മയെ സഹായിക്കാന്‍ മുന്നോട്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസമായി ജിഷയുടെ കുടുംബത്തോടൊപ്പം താനുണ്ട്. ചിലര്‍ വെറുമൊരു പബ്ലിസിറ്റി വേണ്ടിയാണ് ജിഷയുടെ അമ്മയെ കാണാനെത്തുന്നത്. എന്നാല്‍ അത് പോരാ. സോഷ്യല്‍മീഡിയയിലൂടെയും മറ്റും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും കാര്യമില്ല. ആത്മാര്‍ത്ഥമായി അവരെ സഹായിക്കാനായി മുന്നോട്ടു വരണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

Account No: 35748602803

Name:The District Collector, Ernakulam & Mrs.K.K.Rajeswari
IFSC: SBIN0008661
Mode of operation : Joint operation
Bank: State Bank of India, Perumbavoor