കോട്ടയത്ത് മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട അസം സ്വദേശി മരിച്ചു

Posted on: May 4, 2016 7:10 pm | Last updated: May 4, 2016 at 7:10 pm

murderകോട്ടയം: ചിങ്ങവനത്ത് മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ കൈലാഷ് ജ്യോതി ബെഹ്‌റയാണ് മരിച്ചത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇയാളെ കെട്ടിയിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു മണിക്കൂറോളം വെയിലത്ത് കഴിഞ്ഞ തൊഴിലാളി അവശനിലയിലായിരുന്നു. പോലീസെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.