Connect with us

National

വിദ്യാഭ്യാസ യോഗ്യത: മോദിക്കെതിരെ വീണ്ടും കെജരിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: വിദ്യാഭ്യാസ യോഗ്യതാ വിവാദത്തില്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും കെജരിവാള്‍. മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച രേഖകള്‍ പുറത്തുവിടാന്‍ ഡല്‍ഹി സര്‍വകലാശാല മടിക്കുന്നത് അദ്ദേഹത്തിന് ബിഎ ബിരുദം ഇല്ലാത്തതുകൊണ്ടാണെന്ന് കെജരിവാള്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണ് കെജരിവാള്‍ ആരോപണമുന്നയിച്ചത്.

മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തിട്ടില്ലെന്നാണ് അറിവ്. സര്‍വകലാശാലയില്‍ ഇതുസംബന്ധിച്ച രേഖകളില്ല. ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ച രേഖകള്‍ വ്യാജമാണെന്നും കേജരിവാള്‍ ആരോപിച്ചു. തന്റെ വിദ്യാഭ്യാസ യോഗ്യതയുടെ രേഖകള്‍ അന്വേഷിച്ച് എന്‍ഐടിയില്‍ ചിലര്‍ അപേക്ഷ നല്‍കിയപ്പോള്‍ അത് ഉടന്‍ ലഭിച്ചു. കാരണം എനിക്ക് ബിരുദമുണ്ട്. എന്തുകൊണ്ടാണ് ഡല്‍ഹി സര്‍വകലാശാല പ്രധാനമന്ത്രിയുടെ ബിരുദ രേഖകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാത്തത്? പ്രവേശനം, മാര്‍ക്ക്‌ലിസ്റ്റ്, ബിരുദദാനം എന്നിവയുടെ രേഖകളൊന്നും നിലവിലില്ലെന്നും കെജരിവാള്‍ ആരോപിച്ചു.

Latest