സെന്‍സെക്‌സ് 128 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: May 4, 2016 5:39 pm | Last updated: May 4, 2016 at 5:39 pm

share marketമുംബൈ: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 127.97 പോയിന്റ് നഷ്ടത്തില്‍ 25,101.73ലും നിഫ്റ്റി 40.45 പോയിന്റ് താഴ്ന്ന് 7706.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

785 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1777 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും അദാനി പോര്‍ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.