ജിഷയുടെ കൊലപാതകം: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വി.എസ്

Posted on: May 4, 2016 11:37 am | Last updated: May 4, 2016 at 3:05 pm

vs-achuthanandan,v-s,24.3-(_3പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ജിഷ!യുടെ മാതാവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടാണ് വി.എസ് ഇക്കാര്യം പറഞ്ഞത്. കഴിവുകെട്ടവര്‍ ഭരിക്കുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും. മുഖ്യമന്ത്രിയുടെ പൊലീസ് പറയുന്നത് സത്യവുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.ഇപ്പോഴത്തെ അന്വേഷണം കാര്യക്ഷമമല്ലെന്നും വി.എസ് ആരോപിച്ചു.
നടനും എം.പിയുമായ ഇന്നസെന്റും ആശുപത്രിയിലെത്തി ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചു. വി.എസിന്റെ സന്ദര്‍ശനമുണ്ടാകുമെന്നറിഞ്ഞതോടെ പെരുമ്പാവൂരില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു. നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്ഥലത്തെത്തിയപ്പോള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് പിടികൂടിയ അയല്‍വാസിയെ പൊലീസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് പൊലീസ് തയാറാക്കിയ രേഖാ ചിത്രവുമായി അയല്‍വാസിക്ക് സാമ്യമുള്ളതായി സൂചനയുണ്ട്.

നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ കൊലപാതകമുണ്ടായ വ്യാഴാഴ്ച മുതല്‍ കാണാതായത് സംശയത്തിനു ഇടയാക്കിയിരുന്നു. എ.ഡി.ജി.പി പത്മകൂമാറിന്റെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇയാളില്‍ നിന്നും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്.