പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Posted on: May 2, 2016 9:51 pm | Last updated: May 11, 2016 at 1:30 pm

NASEEM SAIDIതിരുവനന്തപുരം: സംസ്ഥാനത്തെ 1200 പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിഗും, ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത പ്രദേശത്തെ ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരേയും നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളില്‍ കമ്മീഷന് പരിപൂര്‍ണ ത്യപ്തിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ തോട്ടം മേഖലകളില്‍ മദ്യം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാന്‍ അഡീഷണല്‍ ഫ്‌ലൈയിംഗ് സ്‌ക്വാര്‍ഡുകളെ വിന്ന്യസിക്കും. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ക്രിമിനലുകളെ കരുതല്‍ തടങ്കലില്‍ വെയ്ക്കുമെന്നും കള്ളവോട്ടിനെതിരെ നടപടി കൂടുതല്‍ കര്‍ശനമാക്കുമെന്നും നസീം സെയ്ദി വ്യക്തമാക്കി.