ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യോമസേനാ മുന്‍മേധാവി എസ്പി ത്യാഗിയെ സിബിഐ ചോദ്യം ചെയ്തു. ഇടപാടില്‍ ഇറ്റാലിയന്‍ കമ്പനിക്ക് അനുകൂല നിലാപാട് സ്വീകരിച്ചെന്നും ഇടനിലക്കാരുമായി കൂടിക്കാഴ്ച്ച നടത്തിയെന്നുമുള്ള ആരോപണങ്ങളാണ് ത്യാഗിക്കെതിരെയുള്ളത്.
കള്ളപ്പണ നിരോധന നിയമപ്രകാരം ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും ത്യാഗിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. വ്യോമസേന മുന്‍ ഡെപ്യൂട്ടി ചീഫ് ജെഎസ് ഗുജറാളിനേയും സിബിഐ ചോദ്യം ചെയ്തിരുന്നു. ത്യാഗിയും യൂറോപ്യന്‍ ഇടനിലക്കാരും ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.