സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി ജില്ലയില്‍ 106 സ്ഥാനാര്‍ഥികള്‍

Posted on: May 1, 2016 10:43 am | Last updated: May 1, 2016 at 10:43 am

പാലക്കാട്: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടപ്പില്‍ പത്രിക സമര്‍പ്പിച്ചവരുടെ സൂക്ഷ്മ പരിശേധന പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു 106 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് സാധുവായി കണ്ടത്. നെമ്മാറ മണ്ഡലത്തില്‍ നിന്നും ഒരു നാമനിര്‍ദ്ദേശ പത്രികയാണ് പരിശോധനയില്‍ തള്ളിയത്. 2 പേര്‍ നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു.
19 പത്രികകള്‍ വിവിധ പാര്‍ട്ടികളില്‍ പ്രധാന സ്ഥാനാര്‍ത്ഥിയുടെ പകരക്കാരുടേതാണ്. 22ന് തുടങ്ങിയ പത്രിക സമര്‍പ്പണത്തില്‍ ആകെ 128 പത്രികകളാണ് ലഭിച്ചിരുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് മെയ് രണ്ട് വരെ പത്രികകള്‍ പിന്‍വലിക്കാം. ഇതോടെ ജില്ലയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. സൂക്ഷ്മ പരിശോധനയില്‍ അംഗീകരിച്ച സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ . 1. തൃത്താല
1. സുബൈദ ഇസ്ഹാക്ക് (സി പി ഐ-എം) 2. വി ടി ബലറാം (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 3. മൊയ്തീന്‍കുട്ടി പൂക്കാത്ത് (പി ഡി പി) , 4. കെ വി വിനോദ് (ബി.എസ്.പി) 5. വി ടി രമ (ബി ജെ പി) 6. സി ടി മുഹമ്മദലി (എസ് ഡി പി ഐ) 7. സി എം ബാലകൃഷ്ണന്‍ (സ്വത) 8. ബലറാം (സ്വത), 9. സുബൈദ (സ്വത). 2. പട്ടാമ്പി 1. മുഹമ്മദ് മുഹ്‌സിന്‍ (സി പി ഐ) 2. മൊയ്തീന്‍കുട്ടി .എം എ (വെല്‍ഫെയര്‍ പാര്‍ട്ടി ) 3. സി പി മുഹമ്മദ് (ഐ എന്‍ സി) 4. മനോജ് പി (ബി ജെ പി), 5 അബൂബക്കര്‍ പി (സ്വത.) 6. പി അബ്ദുള്‍ റൗഫ് (എസ് ഡി പി ഐ)7. നോബി അഗസ്റ്റിന്‍ (സ്വത),8. സെയ്താലി പി (തൃണമൂല്‍. കോണ്‍), 9. മുഹമ്മദ് മുഹ്‌സിന്‍ (സ്വത), 10 സി പി മുഹമ്മദ് (സ്വത), 11. മാഹ്‌സിന്‍ പി (സ്വത), 12.മൊഹ്‌സിന്‍ (സ്വത) 3. ഷൊര്‍ണൂര്‍ 1 പി കെ ശശി (സി പി ഐ-എം), 2. സി സംഗീത (ഐ എന്‍ സി), 3. ചന്ദ്രന്‍ (ബി ഡി ജെ എസ്) 4 മൊയ്തീന്‍ ഷാ (സ്വത.), 5. എം സെയ്തലവി (എസ് ഡി പി ഐ)6. ശ്രീജേഷ് (ബി ഡി ജെ എസ്), 7. അനുമോന്‍ (ശിവസേന), 8. രാധാകൃഷ്ണന്‍ (സ്വത), 9. മുഹമ്മദ് ഹാരിഷ് (തൃണമൂല്‍), 10. ആനന്ദന്‍ (ബി എസ് പി).
4. ഒറ്റപ്പാലം 1. ഷാനിമോള്‍ ഉസ്മാന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 2. പി ഉണ്ണി (സി പി ഐ-എം) 3. പി വേണുഗോപാല്‍ (ബി ജെ പി).4. പ്രകാശ്.എസ്.ആര്‍ (സ്വത.) 5. പദ്മിനി കെ.ടി. (ബി.എസ്.പി) 6,സുരേഷ് വേലായുധന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്സ്) 7. സുള്‍ഫിക്കര്‍ എ.എ ( എസ് ഡി പി ഐ).8. സുനീഷ് (ശിവസേന). 5. കോങ്ങാട് 1. കെ വി വിജയദാസ് (സി പി ഐ-എം) 2. രേണു സുരേഷ് (ബി.ജെ.പി) 3. രമേശ് പി വി (ബി എസ് പി), 4. പന്തളം സുധാകരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)6. മണ്ണാര്‍ക്കാട് 1. കെ പി സുരേഷ്‌രാജ് (സി പി ഐ) 2. എ പി കേശവദേവ് (ബി.ഡി.ജെ.എസ്.) 3.സുലൈമാന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി)4. ഷംസുദ്ദീന്‍ എന്‍.(ഐ.യു.എം,എല്‍) 5. യൂസഫ്.എ (എസ്.ഡി.പി.ഐ) 6. അജിത്കുമാര്‍ കെ.(സി.പി.ഐ.എം.എല്‍- റെഡ് സ്റ്റാര്‍)7. അഹമ്മദ് സയീദ് ( വെല്‍ഫെയര്‍ പാര്‍ട്ടി), 8.സുരേഷ് ബാബു (ശിവസേന)9. ജോര്‍ജ്ജ്കുട്ടി .ഇ.വി.(തൃണമൂല്‍ കോണ്‍ഗ്രസ്സ്), 10.ഷിബൂ ( ബി.ഡി.ജെ.എസ്), 11 . ഷംസുദ്ദീന്‍ ( സ്വത). 7. മലമ്പുഴ 1. വി.എസ്.അച്യൂതാനന്ദന്‍ (സി പി ഐ.-എം) 2. വി എസ് ജോയി ( ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്) 3. രമേഷ് ( സ്വതന്ത്രന്‍) 4. കൃഷ്ണകുമാര്‍ സി (ബി ജെ പി) 5. സി.പി.ശ്രീധരന്‍ ( എ.ഐ.എ.ഡി.എം.കെ) 6. സമ്പത്ത് (എ ഐ എ ഡി എം കെ) 7.ഹുസൈന്‍ (സ്വതന്ത്രന്‍) 8. രവികുമാര്‍ (ബി എസ് പി). 9.ശരവണന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്) 8.പാലക്കാട് 1. ഷാഫി പറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 2.എന്‍ എന്‍ കൃഷ്ണദാസ് (സി പി ഐ-എം) 3. ശോഭന കെ.കെ.(ബി.ജെ.പി)4. ഡോ: അന്‍വറുദ്ദീന്‍ (സ്വതന്ത്രന്‍) 5. ഹരി അരുമ്പില്‍ ( ബി എസ് പി) 9. തരൂര്‍ 1. സി പ്രകാശ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 2. എ കെ ബാലന്‍ (സി പി ഐ-എം) 3. കെ.വി.ദിവാകരന്‍ (ബി ജെ പി) 4. നാരായണന്‍കുട്ടി കെ റ്റി (ബി എസ് പി) 10. ചിറ്റൂര്‍ 1. കെ കൃഷ്ണന്‍കുട്ടി (ജനതാദള്‍- സെക്കുലര്‍) 2. ശശികുമാര്‍.എം. (ബി,ജെ.പി) 3. എ.റെജീന ( എസ്.യു.സി.സി.ഐ) 4. കൃഷ്ണവേണി(സ്വത.)5. ,മയില്‍സ്വാമി (സ്വതന്ത്രന്‍) 6. കെ.അച്ച്യുതന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 7. കെ.ഗോപാലസ്വാമി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 8. അച്ച്യുതന്‍ (സ്വത) 9. രാമചന്ദ്രന്‍ പി.സി (ബി.എസ്.പി) 10. സി.ശാന്ത (സ്വത), 11.എ.കൃഷ്ണന്‍കുട്ടി(സ്വത) 12. കെ.കൃഷ്ണന്‍കുട്ടി(സ്വത)11. നെന്മാറ 1. എ അജിത്കുമാര്‍ കൊല്ലങ്കോട് (വെല്‍ഫെയര്‍ പാര്‍ട്ടി) 2. എന്‍ ശിവരാജന്‍ (ബി ജെ പി) 3. കെ ബാബു (സി പി ഐ-എം). 4. എ വി ഗോപിനാഥ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), 5. മേനക കെ (എ ഐ എ ഡി എം കെ) 6. എം വിനോദ് (ശിവസേന) 7. വാസുദേവന്‍ വി (എ ഐ എ ഡി എം കെ) 8. സക്കീര്‍ ഹുസൈന്‍ (എസ്.ഡി.പി.ഐ) 9. മോഹന്‍ദാസന്‍ (എന്‍.സി.എസ്.ബി.എം) 10. ബാബു (സ്വത) 11. ബാബു.സി (സ്വത), 12. ബാബു(സ്വത), 13. ബാബു (സ്വത),14.എം.ബി.ഗോപിനാഥന്‍(സ്വത), 15.പി.ഫാത്തിമ (തൃണമൂല്‍ കോണ്‍ഗ്രസ്സ്). 12. ആലത്തൂര്‍ 1. കെ ഡി പ്രസേനന്‍ ((സി പി ഐ-എം) 2.കെ.കുശലകുമാരന്‍ (കേരള കോണ്‍ഗ്രസ്സ്-എം.)3.രാജേഷ് .എം.(സ്വതന്ത്രന്‍) 4. വി.കൃഷ്ണന്‍കുട്ടി ( എന്‍.സി.എസ്.ബി.എം) , 5. കെ.കൃഷ്ണന്‍കുട്ടി(ബി.എസ്.പി)6.ഹിബത്തൂര്‍ റഹ്മാന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്സ്) 7. ശ്രീകുമാര്‍ എം.പി ( ബി ജെ പി).