തനിക്കെതിരേ കേസില്ലെന്ന് പത്രികയില്‍ വ്യക്തമാക്കുമെന്ന് ഉമ്മന്‍ചാണ്ടി

Posted on: April 29, 2016 10:58 am | Last updated: April 29, 2016 at 6:12 pm
SHARE

oommen chandyതിരുവനന്തപുരം: തനിക്കെതിരെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ കേസുകളില്ലെന്ന് നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസുകളുള്ളത് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പേരിലാണ്. തന്റെ പേരില്‍ കേസുകളില്ലെന്ന് ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിഎസിന് തെറ്റുപറ്റിയെന്ന് അദ്ദേഹം ജനങ്ങളോട് സമ്മതിക്കണം. അല്ലെങ്കില്‍ നാമനിര്‍ദേശ പത്രികയില്‍ തനിക്കെതിരെ കേസുകളില്ലെന്ന് വ്യക്തമാക്കാനുള്ള നീക്കത്തെ എതിര്‍ക്കാനും മുഖ്യമന്ത്രി വിഎസിനെ വെല്ലുവിളിച്ചു.

നേരത്തെ, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ നിരവധി കേസുകള്‍ നിലവിലുണെ്്ടന്ന ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ വിഎസിനെതിരേ മുഖ്യമന്ത്രി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരേ ഇന്ത്യയിലെ ഒരു കോടതിയിലും കേസില്ല. വിഎസ് അസത്യ പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രിയുടെ പരാതിയില്‍ പറയുന്നു.