ചെറുവാടി കുടുംബ സംഗമവും നിയാസ് ചോലക്ക് സ്വീകരണവും

Posted on: April 28, 2016 9:05 pm | Last updated: April 28, 2016 at 9:05 pm
SHARE

ദോഹ: ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും ദേശീയ, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിയാസ് ചോലക്ക് സ്വീകരണവും ഇന്നു വൈകുന്നേരം ആറിന് മുന്‍തസ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കും. ചെറുവാടി സ്വദേശിയായ നിയാസ് 2015ലെ മികച്ച അധ്യാപകനുള്ള ദേശീയ, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവാണ്.
15 വര്‍ഷമായി ഖത്വറില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചെറുവാടി നിവാസികളുടെ സാംസ്‌കാരി സംഘടനയായ ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയുമാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അടുത്ത രണ്ടു വര്‍ഷം നാട്ടിലും ഖത്വറിലും നടപ്പിലാക്കുന്ന പദ്ധതികള്‍ സംഗമത്തില്‍ പ്രഖ്യാപിക്കും. സാംസ്‌കാരിക സമ്മേളനം, ഫാമിലി ഓറിയന്റേഷന്‍ ക്ലാസ്സ്, കലാ പരിപാടികള്‍, മ്യുസിക് നൈറ്റ് എന്നീ പരിപാടികള്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here