പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണെന്ന് മുഖ്യമന്ത്രി

Posted on: April 25, 2016 11:11 am | Last updated: April 26, 2016 at 9:05 am
SHARE

oommen chandyകോഴിക്കോട്: പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും രണ്ട് ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് എല്ലാക്കാലത്തും ബിജെപിക്കും, ആര്‍എസ്എസിനും എതിരെ ശക്തമായ നിലപാട് എടുത്ത പാര്‍ട്ടിയായിരുന്നെന്നും, മറിച്ചുളള പിണറായി വിജയന്റെ ആരോപണങ്ങളെ തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ആര്‍എസ്എസ് ബന്ധം ആരോപിക്കുന്ന സിപിഐഎം ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുളള നീക്കമാണ് നടത്തുന്നത്.

1977ല്‍ സിപിഐഎമ്മും, ജനസംഘും ഒരു മുന്നണിയില്‍ മത്സരിച്ചത് മറക്കരുതെന്നും അദ്ദേഹം പിണറായിക്കുളള മറുപടിയായി പറഞ്ഞു.സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് വിഎസ് അച്യുതാനന്ദന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റില്‍ ഉമ്മന്‍ചാണ്ടിയുടേത് ഉടായിപ്പ് രാഷ്ട്രീയമാണെന്ന് വി.എസ് പറഞ്ഞിരുന്നു. ഒരു രൂപയുടെ അഴിമതി പോലും പാമോയില്‍ ഇടപാടുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാരിന് ലാഭമുണ്ടാക്കുകയാണ് അത് ചെയതതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.