വിജയ് മല്യയെ തിരികെ കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രാലയം

Posted on: April 22, 2016 9:17 pm | Last updated: April 22, 2016 at 10:20 pm

VIJAY MALYAyന്യൂഡല്‍ഹി: വായ്പ തിരിച്ചടയ്ക്കാതെ വിദേശത്തേക്കു മുങ്ങിയ വിജയ് മല്യയെ തിരികെ കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രാലയം. മല്യയെ ബ്രിട്ടനില്‍നിന്നു തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

മല്യയെ ഇന്ത്യയിലെത്തിക്കാനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി വിവിധ അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെടുന്നുണ്ട്. മല്യയെ രാജ്യത്തെത്തിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

9000 കോടി രൂപ വിവിധ ബാങ്കുകളില്‍നിന്നു വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യക്കെതിരേ ഇന്ത്യയില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നിലവിലുണ്ട്.