Connect with us

Kerala

ശബരിമലയില്‍ വെടി വഴിപാടിന് താല്‍ക്കാലിക വിലക്ക്

Published

|

Last Updated

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ വെടിവഴിപാടിന് താല്‍ക്കാലിക വിലക്ക്. കരാറുകാരന്റെ ലൈസന്‍സ് കാലാവധി മാര്‍ച്ച് 31ന് കഴിഞ്ഞതാണ് കാരണം. പത്തനംതിട്ട ജില്ലാ കലക്ടറാണ് വിലക്കിന് ഉത്തരവിട്ടത്. സന്നിധാനത്ത് വെടിവഴിപാട് നടത്തുന്നത് അപകടരമായ സാഹചര്യത്തിലാണെന്ന പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. വിഷയത്തില്‍ പോലീസിന്റെയും അഗ്നിശമന സേനയുടെയും അഭിപ്രായങ്ങള്‍ തേടിയ ശേഷമാണു കളക്ടര്‍ നടപടി സ്വീകരിച്ചത്.

ദേവസ്വം ബോര്‍ഡിനു ശബരിമലയില്‍ വെടിമുരുന്ന് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചുവെന്നും ഇക്കാര്യം ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറെ അറിയിച്ചപ്പോള്‍ വളരെ നിഷേധാത്മകമായ സമീപനമാണുണ്ടായതെന്നും ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 420 കിലോ സ്‌ഫോടക വസ്തുക്കളാണ് ലൈസന്‍സ് കാലാവധി കഴിഞ്ഞും സന്നിധാനത്ത് സൂക്ഷിച്ചിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെത്തുടര്‍ന്നാണ് അടിയന്തര നടപടി.ലൈസന്‍സ് പുതുക്കുന്നത് വരെയാണ് വെടിവഴിപാട് താല്‍ക്കാലികമായി വിലക്കിയിരിക്കുന്നത്.

Latest