പരവൂര്‍ വെടിക്കെട്ടിന് അനുമതി: ചാത്തന്നൂര്‍ എസിപിയുടെ കത്ത് പുറത്ത്

Posted on: April 11, 2016 1:54 pm | Last updated: April 12, 2016 at 5:34 pm

kollam fire 3കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതി നല്‍കാമെന്ന് കാണിച്ച് ചാത്തനൂര്‍ എസിപി കൊല്ലം സിറ്റി കമീഷണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്. ചാത്തന്നൂര്‍ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ എംഎസ് സന്തോഷ് നല്‍കിയ കത്താണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കരുതെന്ന് കഴിഞ്ഞ ആറാം തീയതി സിറ്റി പൊലീസ് കമീഷണര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീടാണ് ചാത്തനൂര്‍ എസിപിയുടെ ശുപാര്‍ശ പ്രകാരം കമീഷണര്‍ റിപ്പോര്‍ട്ട് തിരുത്തിയത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.