വിരമിക്കുന്ന പ്രിന്‍സിപ്പലിന് കുഴിമാടം: വിദ്യാര്‍ഥികള്‍ ഒരുക്കിയത് ആര്‍ട് ഇന്‍സ്റ്റലേഷനെന്ന് എംഎ ബേബി

Posted on: April 9, 2016 7:05 pm | Last updated: April 9, 2016 at 7:05 pm

victoria collegeപാലക്കാട്: ഗവ: വിക്ടോറിയ കോളേജില്‍ നിന്ന് വിരമിച്ച പ്രിന്‍സിപ്പലിന് എസ്എഫ്‌ഐ ഒരുക്കിയത് പ്രതീകാത്മക കുഴിമാടമാണെന്ന് കരുതുന്നില്ലെന്നും വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചത് ആര്‍ട് ഇന്‍സ്റ്റലേഷനാണെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. പ്രിന്‍സിപ്പല്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും വ്യക്തിപരമായി രാഷ്ട്രീയമുണ്ടാകാം. അത് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കരുത്. അസാധാരണമായ പെരുമാറ്റം പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് മനസിലാകുന്നത്. നീതിനിഷ്ഠമായ പെരുമാറ്റമാണോ അധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടായതെന്നതിനെ കുറിച്ച് അന്വേഷണം വേണം. ആരെയും കുറ്റക്കാരെന്ന് കാണിച്ച് മുദ്ര കുത്തുന്നില്ല. സമൂഹം ഇതേപ്പറ്റി സംവാദത്തിന് തയ്യാറാവണമെന്നും ബേബി പറഞ്ഞു.