മര്‍കസ് ഗ്രീന്‍വാലി 20 ാം വാര്‍ഷിക പരിപാടിക്ക് അന്തിമ രൂപമായി

Posted on: April 5, 2016 10:58 am | Last updated: April 5, 2016 at 10:58 am
SHARE

മുക്കം: മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യക്ക് കീഴില്‍ പെണ്‍കുട്ടികളുടെ പഠനത്തിനും സംരക്ഷണത്തിനുമായി മരഞ്ചാട്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന മര്‍കസ് ഗ്രീന്‍വാലി ഫോര്‍ ഗേള്‍സിന്റെ 20 ാം വാര്‍ഷിക പരിപാടികള്‍ക്ക് അന്തിമരൂപമായി. ഈ മാസം ഒമ്പതിന് രാവിലെ പത്തിന് സയ്യിദ് യൂസുഫുല്‍ ജീലാനി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ ആരംഭിക്കും. രാവിലെ 10.30 ന് മര്‍കസ് എക്‌സലന്‍സി ക്ലബ്ബ് അംഗങ്ങളുടെയും തകാഫുല്‍ സ്‌പോണ്‍സര്‍മാരുടെയും പ്രവാസികളുടെയും കുടുംബ സംഗമം നടക്കും. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മര്‍സൂഖ് സഅദി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട് ക്ലാസെടുക്കും. വൈകീട്ട് മൂന്നിന് മര്‍കസ് ജീവനക്കാരുടെ കുടുംബ സമേതമുള്ള സന്ദര്‍ശനം നടക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും.
14 ാം തീയതി രാവിലെ പത്ത് മുതല്‍ അഞ്ച് വരെ പ്രവാസികള്‍, പ്രസ്ഥാന ബന്ധുക്കള്‍, നാട്ടുകാര്‍, അഭ്യുതയകാംക്ഷികള്‍ സ്ഥാപനം സന്ദര്‍ശിക്കും. സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സമയങ്ങളില്‍ പ്രാര്‍ഥനാ സദസ്സുകള്‍ നടക്കും. രാത്രി ഏഴിന് എന്‍ അബ്ദുല്ലത്വീ സഅദി പ്രഭാഷണം നടത്തും.
15 ന് വൈകീട്ട് മൂന്നിന് സൗഹൃദ സമ്മേളനം നടക്കും. സി കെ ഹുസൈന്‍ നിബാരി അധ്യക്ഷത വഹിക്കും. എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാര്‍, നേതാക്കള്‍ പങ്കെടുക്കും. രാത്രി ഏഴിന്് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തും.
16 ന് അലുംനി മീറ്റ് നടക്കും. പൂര്‍വ വിദ്യാര്‍ഥികളുടെ കുടുംബ സംഗമം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വിവിധ പഠന ക്ലാസുകള്‍ നടക്കും. തുടര്‍ന്ന് ഗുരുവിന്റെ സന്ദേശം സെഷനില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കും. രാത്രി ഏഴിന് ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും.
സമാപന ദിവസമായ 17ന് വൈകീട്ട് നാലിന് സമൂഹ വിവാഹം നടക്കും. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും ഹാദിയ ബ്ലോക്കിന്റെയും ശിലാസ്ഥാപനച്ചടങ്ങ് നടക്കും. സമാപന സമ്മേളനം മര്‍കസ് പ്രസിഡന്റ് സയ്യിദലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വിദേശ പ്രതിനിധികള്‍, പ്രാസ്ഥാനിക നേതാക്കള്‍, മറ്റു പ്രമുഖര്‍ സംബന്ധിക്കും.
ഇതു സംബന്ധമായി ചേര്‍ന്ന അവലോകന യോഗത്തില്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷനായി. അപ്പോളോ മൂസ ഹാജി, എന്‍ അലി അബ്ദുല്ല, നാസര്‍ ചെറുവാടി, ബി പി സിദ്ദീഖ് ഹാജി പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here