പെട്രോള്‍, ഡീസല്‍ വില കൂട്ടി

Posted on: April 4, 2016 11:33 pm | Last updated: April 5, 2016 at 12:43 pm
SHARE

petrole priceന്യൂഡല്‍ഹി: പെട്രോളിന് 2.19 രൂപയും ഡീസലിന് 98 പൈസയും എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. പുതിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 61.87ഉം ഡീസലിന് 49.31 ഉം രൂപയായിരിക്കും.
കഴിഞ്ഞ മാസം 16നാണ് ഇന്ധന വില അവസാനമായി വര്‍ധിപ്പിച്ചത്. അന്ന് പെട്രേള്‍ ലിറ്ററിന് 3.07 രൂപയാണ് കൂട്ടിയത്. മൂന്ന് മാസത്തെ തുടര്‍ച്ചയായ വിലയിടിവിന് ശേഷമായിരുന്നു ഈ വര്‍ധന. ഡീസലിന് 1.90 രൂപയും അന്ന് ഉയര്‍ത്തിയിരുന്നു.