മന്ത്രിമാരെ കളങ്കിതരായി ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

Posted on: April 3, 2016 12:20 pm | Last updated: April 3, 2016 at 2:38 pm
SHARE

oommen-chandy.jpg.image.784.410കൊച്ചി: മന്ത്രിമാരെ കളങ്കിതരായി ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ ചേര്‍ന്ന എ ഗ്രൂപ്പ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരെയും ബലിയാടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് മന്ത്രിമാര്‍ പ്രവര്‍ത്തിച്ചത്. കൂട്ടുത്തരവാദിത്തത്തിന്റെ ഭാഗമായാണ് തീരുമാനങ്ങളെടുത്തത്. തനിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലേക്ക് പോകുന്നതിനു മുന്‍പാണ് യോഗത്തില്‍ പങ്കെടുത്തത്. കെ. ബാബു, കെ.സി ജോസഫ്, ബെന്നി ബെഹനാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഹൈക്കമാന്‍ഡ് തീരുമാനം എതിരായാല്‍ പ്രമുഖ നേതാക്കള്‍ ആരും മത്സരിക്കില്ലെന്ന് ഗ്രൂപ്പ് യോഗത്തില്‍ തീരുമാനമെടുത്തതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here