ബാബു ഭരദ്വാജിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Posted on: March 31, 2016 8:06 pm | Last updated: March 31, 2016 at 8:06 pm

babu baradwajദോഹ: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ബരദ്വാജിന്റെ നിര്യാണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന സമിതി അനുശോചിച്ചു. ദീര്‍ഘ കാലം പ്രവാസിയായി ജീവിക്കുകയും പ്രവാസ ലോകത്തിന്റെ നേരനുഭവങ്ങള്‍ എഴുത്തിലേക്ക് പകര്‍ത്തുകയും ചെയ്ത ബാബു ഭരദ്വാജിന്റെ നിര്യാണം സാഹിത്യ ലോകത്തിന് തീരാനഷ്ടമാണ്. എഴുത്തുകളില്‍ സാധാരണക്കാരുടെയും പാര്‍ശ്വവല്‍കൃതരുടെയും ഒപ്പം നിന്നയാളായിരുന്നു ഭരദ്വാജെന്നും അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.