വര്‍ക്കല ശിവപ്രസാദ് കൊലപാതകം: ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം

Posted on: March 31, 2016 11:24 am | Last updated: March 31, 2016 at 7:08 pm
SHARE

court roomതിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഡിഎച്ച്ആര്‍എം സംസ്ഥാന നേതാക്കളടക്കം ഏഴു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ബദറുദ്ദീനാണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊല്ലപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിന് ആറുലക്ഷം രൂപ നല്‍കണം. ആക്രമണത്തില്‍ പരിക്കേറ്റ ചായകടക്കാരന്‍ അശോകനു രണ്ടര ലക്ഷം രൂപ നല്‍കാനും വിധി. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം.

ശിവപ്രസാദ് വധക്കേസില്‍ ഏഴു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഡിഎച്ച്ആര്‍എം ദക്ഷിണമേഖലാ സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തൊടുവേ സുധി, വര്‍ക്കല സുധി, സുനി എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന, കലാപത്തിന് ശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. കേസില്‍ ആറു പേരെ വെറുതേവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here