ബീഹാറില്‍ മൂന്നാം ലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം

Posted on: March 31, 2016 5:35 am | Last updated: March 30, 2016 at 11:36 pm
SHARE

bihar'പാറ്റ്‌ന: ബീഹാറില്‍ മൂന്നാം ലിംഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുമെന്നും ഇവര്‍ക്കായി ക്ഷേമ ബോര്‍ഡ് സഥാപിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍. മൂന്നാം ലിംഗക്കാര്‍ക്ക് ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തിയതായും ഇവര്‍ക്കായി ബീഹാര്‍ കല്യാണ്‍ ബോര്‍ഡ് ഉടന്‍ സ്ഥാപിക്കുമെന്നും ബീഹാര്‍ സോഷ്യല്‍ വെല്‍ഫെയര്‍ മന്ത്രി മഞ്ജു വര്‍മ നിയമസഭയില്‍ അറിയിച്ചു.
നപുംസകങ്ങളും ഭിന്നലിംഗക്കാരും മൂന്നാം ലിംഗക്കാരായി പരിഗണിക്കണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. സര്‍ക്കാര്‍ സര്‍വീസുകളില്‍ ഇവര്‍ക്ക് സംവരണം നല്‍കുന്നതോടെ ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here