ക്യു പോസ്റ്റ് ഇ- വാണിജ്യ രംഗത്തേക്ക്‌

Posted on: March 30, 2016 9:33 pm | Last updated: March 30, 2016 at 9:33 pm

Head-Office-2015ദോഹ: അടുത്ത മാസത്തോടെ ഖത്വര്‍ പോസ്റ്റല്‍ സര്‍വീസ് കമ്പനി (ക്യു പോസ്റ്റ്) ഇ- കൊമേഴ്‌സ് പദ്ധതി തുടങ്ങുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫാലിഹ് ബിന്‍ മുഹമ്മദ് അല്‍ നഈമി പറഞ്ഞു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ആഗോള വിപണി തുറന്നുകൊടുക്കലും ഹോം ഡെലിവറി സര്‍വീസുകള്‍ നടത്തലുമാണ് ഇ കൊമേഴ്‌സ് പദ്ധതി.
ക്യു പോസ്റ്റിനൊപ്പം ചേര്‍ന്ന് നേതൃശേഷി വികസിപ്പിക്കുന്നതിന് ഖത്വരികളെ പ്രചോദിപ്പിക്കുന്ന പദ്ധതി നടപ്പാക്കി 2020ഓടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവുമുണ്ട്. സ്മാര്‍ട്ട് പി ഒ ബോക്‌സുകള്‍ സ്ഥാപിച്ചു. അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകളില്‍ എട്ടു ബ്രാഞ്ചുകളും മറ്റ് വലിയ ഷോപ്പിംഗ് കോംപ്ലക്‌സുകളിലും ബ്രാഞ്ചുകള്‍ തുറക്കും. പേള്‍, ഇസ്ദാന്‍ തുടങ്ങിയ താമസ സമുച്ചയങ്ങളില്‍ പുതിയ പോസ്റ്റ് ബോക്‌സുകള്‍ വെച്ചിട്ടുണ്ട്. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും നേരിട്ട് പി ഒ ബോക്‌സുകള്‍ നല്‍കാന്‍ വാണിജ്യ മന്ത്രാലയത്തില്‍ പോര്‍ട്ട് സര്‍വീസ് തുടങ്ങും. നിലവില്‍ പോസ്റ്റ് ബോക്‌സുകളുടെ എണ്ണം 58202 ആയിട്ടുണ്ട്.
സ്ബസ്‌ക്രിപ്ഷന്‍ പേയ്‌മെന്റ്, താമസ അനുമതി പുതുക്കല്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റല്‍, പാസ്സ്‌പോര്‍ട്ട് പുതുക്കല്‍, കാര്‍ ഉടമസ്ഥാവകാശം പുതുക്കല്‍, ഹെല്‍ത്ത് കാര്‍ഡ് പുതുക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ക്യു പോസ്റ്റ് നടത്തുന്നുണ്ട്.